Tuesday 7 June 2016

പരിസ്ഥിതി ദിനാചരണം


2016-17 വര്‍ഷത്തെ പരിസ്ഥിതിദിനാഘോഷം ജൂണ്‍ 6ന് ശ്രീ അംബുജാക്ഷന്‍ മാസ്റ്റര്‍ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന അസംബ്ളിയില്‍ പ്രധാന അധ്യാപകന്‍ശ്രി പി ടി വിജയന്‍ മാസ്റ്റര്‍ അധ്യക്ഷനായി. അംബുജാക്ഷന്‍മാസ്റ്റര്‍ പരിസ്ഥിതി സംരക്ഷണത്തിന്റെആവശ്യകതയെക്കുറിച്ച് ക്ലാസ്സെടുത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി പരിസ്ഥിതിദിന സന്ദേശവും പ്രതിഞ്ജയും ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന്റെ ഭാഗമായിമുഴുവന്‍കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണവും നടത്തി.




No comments:

Post a Comment