CHILDREN'S CORNER

പാക്കം സ്കൂളിലെ കുട്ടികൾ അവർക്കായി ഉണ്ടാക്കിയ പുതുവത്സര കാർഡുകൾ










ബഷീറിനെവരച്ച് പാക്കത്തെ കുട്ടികള്‍


പാക്കം: കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിക്കാന്‍ പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലുകുട്ടികള്‍ വരച്ചത് 50 ബഷീര്‍ ചിത്രങ്ങള്‍. പെന്‍സിലും സ്‌കെച്ചും ഉപയോഗിച്ച് ഇവര്‍ വരച്ച ചിത്രങ്ങള്‍ സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
പത്താംതരം വിദ്യാര്‍ഥികളായ എന്‍.സുരേന്ദ്രന്‍, കലേഷ്, ആഷിഖ്, ബിനോയ് എന്നിവരാണ് വരകളിലൂടെ സഹപാഠികളുടെയും അധ്യാപകരുടെയും കൈയടി നേടിയത്. മാങ്കോസ്റ്റിന്‍ ചുവട്ടിലിരിക്കുന്ന ബഷീര്‍, പാത്തുമ്മയുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയ വിവിധ വിഷയങ്ങളാണ് കുട്ടികള്‍ ലളിതവരകളിലൂടെ പകര്‍ത്തിയത്.
ബഷീറിന്റെ രചനകളില്‍ വില്ലന്‍മാരില്ലെന്നത് പ്രത്യേകതയാണെന്ന് പ്രദര്‍ശനം ഉദ്ഘാടനംചെയ്ത സാഹിത്യകാരനും സ്‌കൂള്‍ പ്രഥമാധ്യാപകനുമായ ഇ.പി.രാജഗോപാലന്‍ പറഞ്ഞു. എം.റംഷാദ് സ്വാഗതവും ടി.ജെ.ജീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഒമ്പതാംതരം വിദ്യാര്‍ഥികളായ റിജേഷ്, നിതിന്‍, നയന, ഹരിരാജ്, അമൃത, ശരത്, ശ്രീലക്ഷ്മി എന്നിവര്‍ ബഷീറിന്റെ രചനകളുടെ രംഗാവിഷ്‌കാരം നടത്തി.
                                   
                                             






1 comment: