ACTIVITY CORNER



 
യുദ്ധവിരുദ്ധ റാലി 

ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് പാക്കം സ്കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം ടി മാധവന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്തു. വി വി നാരായണന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. റെഡ് ക്രോസ്, ഗൈഡ്സ്, സോഷ്യല്‍ സയന്‍സ് ക്ലബ് മെമ്പര്‍മാര്‍ റാലിയില്‍ അണി ചേര്‍ന്നു. പ്ലക്കാര്‍ഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും യുദ്ധവിരുദ്ധ ചിന്തകള്‍ക്കുള്ള പ്രചോദനമായി




 
പരിസ്ഥിതി ദിനം ആചരിച്ചു.
പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു.മുന്‍ അധ്യാപകനും പരിസ്ഥിതി സ്‌നേഹിയുമായ ശ്രീ.ശശികുമാരന്‍ മാസ്‌റ്റര്‍ പരിസ്ഥിതി ദിന സന്ദേശം ന‌ല്‌കുകയും സ്വന്തമായി തയ്യാറാക്കിയ അയിനിമരത്തൈ സ്‌ക്കൂള്‍ വളപ്പില്‍ നട്ടുപ്ടിപ്പിക്കുകയും ചെ‌യ്തു.


പ്രവേശനോ‌ത്സവം
2015 ജൂണ്‍ ഒന്നാം തീയ്യതി നടന്ന പ്രവേശനോ‌ത്സവം വര്‍ണാഭമായിരുന്നു.കുട്ടികളുടെ പ്രവേശനഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീമതി.ഓമന.വി ഉദ്ഘാടനം ചെയ്‌തു.
ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പി.ടി.എയും അധ്യാപകരും ചേര്‍ന്ന് പഠനോപകരണങ്ങള്‍,മധുരപലഹാരങ്ങള്‍ എന്നിവ വിതരണം ചെയ്‌തു








No comments:

Post a Comment