പാക്കംസ്കൂളിലെ
2016/17 അദ്ധ്യയന
വര്‍ഷത്തെ തനതു പ്രവര്‍ത്തനമായ
അമ്മ വായന പ്രവര്‍ത്തനത്തിന്റെ
ഉദ്ഘാടനം രാവിലെ 11മണിക്ക്
സ്കൂള്‍ ഹാളില്‍വച്ച്
അമ്മയ്ക്ക് (പ്രീത
കെ) പുസ്തകംനല്കിക്കൊണ്ട്
പ്രശസ്തസാഹിത്യകാരന്‍ ഡോ:റഹിം
കടവത്ത് നിര്‍വ്വഹിച്ചു.
'അമ്മ വായ'നയുടെ
പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു. ചടങ്ങില്‍
പി ടി എ പ്രസിഡന്റ് പി
കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷനായി.ഹെഡ്
മാസ്റ്റര്‍ പി ടി വിജയന്
സ്വാഗതംപറഞ്ഞു. അമ്മ
വായനയുടെ ക്ലാസ്സുകള്‍ക്ക്
ടി ലീല ടീച്ചര്‍ നേതൃത്വം
നല്കി. സ്റ്റാഫ്
സെക്രട്ടറി രാജേഷ് കെ കെ പി
ആശംസയും റംഷാദ് മാസ്റ്റര്‍
നന്ദിയും അര്‍പ്പിച്ചു.
No comments:
Post a Comment