Monday 29 June 2015

ലഹരിവിരുദ്ധ ദിനാഘോഷം


26.06.2015ന് അന്താരാഷ്‌ട്ര ലഹരിവിരുദ്ധ ദിനം സ്‌ക്കൂളില്‍ സമുചിതമായി ആചരിച്ചു.രാവിലെ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസംബ്ലിയില്‍ കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്‌ഞ ചൊല്ലി.സ്‌ക്കുള്‍ പ്രധാനധ്യാപകന്റെ ചുമതലയുള്ള ശ്രീ. ഷെറൂള്‍ മാസ്‌റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ. വി.കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍ ലഹരിവിരുദ്ധ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്നു നടന്ന ലഹരിവിരുദ്ധ റാലിയില്‍ സ്‌ക്കുളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു.
ഉച്ചയ്ക്കു ശേഷം സ്‌ക്കുള്‍ ലൈബ്രറിയില്‍ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗഫലമായി മനുഷ്യരിലുണ്ടാക്കിയ ദൂഷ്യഫലങ്ങള്‍ വ്യക്‌തമാക്കുന്ന വിവിധതരം ചിത്രപ്രദര്‍ശനം നടന്നു.അതിനുശേഷം മള്‍ട്ടിമീഡിയ റൂമില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് വത്‌സന്‍മാഷ് കൈകാര്യം ചെയ്‌തു.


No comments:

Post a Comment