കേരളം
ആതിഥ്യമരുളുന്ന മുപ്പത്തിയഞ്ചാമത്
ദേശീയ ഗെയിംസിന്റെ മുന്നൊരുക്കമായി
2015 ജനുവരി 20ന്
പാക്കംഗവഃ
ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ
ആഭിമുഖ്യത്തില്‍ നടന്ന 'റണ്‍
കേരള റണ്‍'
കൂട്ടയോട്ടത്തിന്
രാവിലെ 10.45ന്
സ്‌ക്കൂള്‍ അസംബ്ലിയില്‍
വെച്ച് തുടക്കം കുറിച്ചു.
പ്രിന്‍സിപ്പല്‍
സൗദാമിനി ടീച്ചര്‍ അധ്യക്ഷത
വഹിച്ചു.പി.ടി.എ
പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍
ഉദ്ഘാടനം നിര്‍വഹിച്ചു.ഹൈസ്‌ക്കൂള്‍
സീനിയര്‍ അസിസ്റ്റന്റ്
ഷെറൂള്‍.എ.എസ്.എ
സ്വാഗതം പറഞ്ഞു.മുപ്പത്തിയഞ്ചാമത്
ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള
പ്രതിജ്‌ഞ സ്‌ക്കൂള്‍ ലീഡര്‍
ശ്വേതയാദവ് ചൊല്ലികൊടുത്തു.വാര്‍ഡ്
മെമ്പര്‍ ടി.നാരായണന്‍
കൂട്ടയോട്ടം ഫ്ലാഗ് ഓഫ്
ചെയ്‌തു.
സ്‌ക്കൂള്‍
ഗൈഡ്,ജൂനിയര്‍
റെഡ്ക്രോസ് യൂണിറ്റുകളും
സ്‌ക്കൂള്‍ അത്‌ലറ്റുകളും
എന്നിവര്‍ മുന്നിലായും
വിദ്യാര്‍ത്ഥികള്‍ പിറകിലായും
ആരംഭിച്ചു.കൂട്ടയോട്ടത്തില്‍
കൂട്ടക്കനി ജി.യു.പി.എസിന്റെ
പ്രതിനിധികളായി 30
പേര്‍
പങ്കെടുത്തു.കൂട്ടയോട്ടത്തിന്
കായിക അധ്യാപിക രഞ്‌ജിനി.കെ.ടി,സ്‌റ്റാഫ്
സെക്രട്ടറി ശ്രീജു.കെ
എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment