കാസര്‍ഗോഡ്
ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍
നാട്ടുചികിത്സാവകുപ്പു
മുഖേന നടപ്പിലാക്കുന്ന
'ബാലമുകുളം'
ആരോഗ്യപദ്ധതി
പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി
സ്‌ക്കൂളിന് അനുവദിച്ചു.ആയുര്‍വേദ
ചികിത്സാപദ്ധതിയുടെ പ്രാധാന്യവും
സാധ്യതകളും പുതിയ തലമുറയെ
ബോധ്യപ്പെടുത്തുന്ന തരത്തിലാണ്
'ബാലമുകുളം'
രൂപകല്‌പന
ചെയ്തിട്ടുള്ളത്.ആയുര്‍വേദ
ഡോക്ടര്‍മാരുടെ സംഘം മുഴുവന്‍
കുട്ടികളേയും പരിശോധിക്കും
.ആവശ്യമുള്ള
കുട്ടികള്‍ക്ക് ചികിത്സ
വിധിക്കും.രോഗമുക്തിക്കെന്നപോലെ
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും
ആവശ്യമായ ആയുര്‍വേദ മരുന്നുകള്‍
തികച്ചും സൗജന്യമായി
കുട്ടികള്‍ക്ക് വിതരണം
ചെയ്യും.നാലു
ലക്ഷം രൂപയാണ് പാക്കം ഗവണ്‍മെന്റ്
ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ
'ബാലമുകുളം'
ആരോഗ്യപദ്ധതിക്കായി
വകയിരുത്തിയിട്ടുള്ളത്.പാക്കം
കണ്ണംവയല്‍ ഗവണ്‍മെന്റ്
ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി
ബന്ധപ്പെട്ടാണ് പദ്ധതി
നടപ്പിലാക്കുക.രക്ഷിതാക്കളുടേയും
നാട്ടുകാരുടേയും ത്രിതല
പഞ്ചായത്ത് സംവിധാനത്തിന്റെയും
സഹായം കൂടിയാകുമ്പോള്‍ പദ്ധതി
ജനകീയമായ ആരോഗ്യ-വിദ്യാഭ്യാസ
പ്രവര്‍ത്തനമായി മാറും.ജൂലൈ
മാസം അവസാനത്തോടെ പാക്കം
സ്‌ക്കൂളില്‍ 'ബാലമുകുളം'
പദ്ധതി
നടപ്പിലായി തുടങ്ങും.
No comments:
Post a Comment