പള്ളിക്കര:
പാക്കം ഗവ.
ഹൈസ്കൂളില്‍
ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ
മാതൃകാ ലബോറട്ടറി ശാസ്ത്രപോഷിണി
സ്ഥാപിക്കും. രസതന്ത്രം,
ഊര്‍ജതന്ത്രം,
ജീവശാസ്ത്രം
വിഷയങ്ങളില്‍ വിപുലമായ
ലാബോറട്ടറിയാണ് സജ്ജീകരിക്കുക.
കൊച്ചി ശാസ്ത്രസാങ്കേതിക
സര്‍വകലാശാലയാണ് ഇതിനുള്ള
സാങ്കേതിക ഉപദേശങ്ങള്‍
നല്‍കുന്നത്. വിദ്യാലയത്തിലെ
മൂന്ന് ശാസ്ത്രാധ്യാപകര്‍ക്ക്
കുസാറ്റില്‍ പരിശീലനം നല്‍കും.
സന്ദര്‍ശകരായെത്തുന്ന
മറ്റ് വിദ്യാലയങ്ങളിലെ
കുട്ടികള്‍ക്കും നവീനശാസ്ത്രബോധം
പകര്‍ന്നുകൊടുക്കുന്ന
തരത്തിലാണ് പാക്കത്ത്
ശാസ്ത്രപോഷിണി സജ്ജീകരിക്കുകയെന്ന്
അധ്യാപകര്‍ അറിയിച്ചു.
No comments:
Post a Comment